പുതിയ കുടുംബ കാർഡ് വിതരണ ഉദ്ഘാടനം: ആഗസ്റ്റ് 15 ന്‍റെ 07.30 നുള്ള രണ്ടാമത്തെ കുർബാനയ്ക്കുശേഷം പുതിയ കുടുംബ കാർഡിന്‍റെ കവര്‍ പ്രകാശനവും വിതരണ ഉദ്ഘാടനവും ഫാമിലി അപ്പസ്തോലൈറ്റ് ഡയറക്ടർ ബഹുമാനപ്പെട്ട ട്വിങ്കിൾ വാഴപ്പിള്ളി അച്ചൻ, തൊട്ട് മുൻപുള്ള കൈക്കാരന്മാര്‍ക്കും കേന്ദ്ര സമിതി കണ്‍വീനര്‍ക്കും പുതിയ കുടുംബ കാർഡുകൾ നൽകിക്കൊണ്ട് നിർവഹിക്കുന്നു. ഈ അവസരത്തിൽ ബഹുമാനപ്പെട്ടവികാരി അച്ഛന്‍ വര്‍ഗ്ഗീസ് കുത്തൂര്‍പുതിയ കുടുംബ കാർഡുകൾ സജ്ജമാക്കുന്നതിൽ അഹോരാത്രം ത്യാഗത്തോടെ പ്രവർത്തിച്ച ബഹുമാനപ്പെട്ട ഡേവിസ് അച്ചൻ, ജിജോ അച്ചൻ, ഡീക്കൻ സിറിൽ, നമ്മുടെ ബ്രദേഴ്സ് ആയ ഗോഡ്സൻ, Shem, Expert committee യിലെ അംഗങ്ങളായ ഡോ. സുനിൽ സണ്ണി, ഷോണി പെരുമാടൻ, ഡുനാന്‍റ്, ഷോണറ്റ്, എഡ്വിൻ, ടോജോ, വെരിഫിക്കേഷനും മറ്റുമായി സന്മനസ്സോടെ പ്രവർത്തിച്ച യുവജനങ്ങൾ കുടുംബ കൂട്ടായ്മ പ്രസിഡന്റ്മാർ തുടങ്ങിയ എല്ലാവരെയും നന്ദിയോടെ ഓർക്കുകയും, പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു.